ആയിരത്തിൽപ്പരം വർഷങ്ങൾ പഴക്കമുണ്ടെന്ന് കരുതുന്ന അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ശൈവ-വൈഷ്ണവ പ്രതിഷ്ഠകൾ ആണ് ഇരു ക്ഷേത്രങ്ങളിലായി കുടികൊള്ളുന്നത്. വടക്ക് ശിവ-പാർവതി ക്ഷേത്രവും തെക്ക് വിഷ്ണു ക്ഷേത്രവും. കൂടാതെ മഹാഗണപതി, ബ്രഹ്മരക്ഷസ്, നാഗരാജാവ്-നാഗയക്ഷി, യക്ഷി എന്നീ ആരാധനാമൂർത്തികളും ഉണ്ട്. കൊട്ടാരങ്ങളുടെ നാടായ കൊട്ടാരക്കരയിൽ നിന്നും ഏകദേശം 4 കിലോമീറ്റർ തെക്കോട്ട്‌ മാറി കരിക്കം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. കൂടുതല്‍ വിവരങ്ങൾക്കായി
ക്ഷേത്രവികസന പദ്ധതികൾ