ദേവി പാർവ്വതി

പരമശിവന്റെ പത്നിയായ ദേവിയാണ് പാർവ്വതി. ഹിമവാന്റെയും അപ്സരസ്സായ മേനകയുടേയും പുത്രിയാണ് പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും സർവ്വഗുണസമ്പന്നയും, സക്ഷാൽ ത്രിപുര സുന്ദരിയും, പ്രകൃതിയും ആണ് ശ്രീ പാർവ്വതി. ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ, കാളി, ലളിത, ഭുവനേശ്വരി, ഭവാനി, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയണ്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണ്. എന്നാൽ മഹഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം.
നാല് കരങ്ങളോട് കൂടിയ ത്രിപുര സുന്ദരി / ലളിത സ്വരൂപം ആയിട്ടാണ് ഭക്തജനങ്ങളെ അനുഗ്രഹിച്ചുപോരുന്നത്.