ശ്രീ പരമശിവന്‍

ശിവ എന്നാല്‍ പരമോന്നതമായ അഥവാ അധിശ്രേഷ്ഠമായ എന്നൊക്കെയാണ് അര്‍ത്ഥം. ശ്രീ പരമശിവനു "പശുപതി" എന്നൊരു പേരുകൂടി ഉണ്ട്. പശുപതി എന്നാല്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഈശ്വരന്‍ എന്നാകുന്നു. അതായത് ദേവന്‍, മനുഷ്യന്‍, അസുരന്‍ കൂടാതെ എല്ലാ സസ്യ മൃഗാതികള്‍ക്കും ഈശ്വരന്‍. അദ്ദേഹത്തിന്‍റെ മറ്റൊരു നാമമായ മഹാദേവന്‍ എന്നത് ദേവരില്‍ ദേവന്‍ എന്നര്‍ത്ഥമാകുന്നു.
ത്രിമൂര്‍ത്തികളില്‍ പരമപ്രധാനിയാണ് പരമശിവന്‍. ശ്രീ ബ്രഹ്മദേവന്‍ സ്രഷ്‌ടാവും ശ്രീ മഹാവിഷ്ണു പരിപാലിക്കുന്നവനും ശ്രീ പരമശിവന്‍ സംഹാരകനും ആകുന്നു. ശക്തിയുടെ ഭഗവാന്‍ കൂടിയാണ് ശ്രീ പരമശിവന്‍.
ഇവിടെ ശ്രീ പരമശിവന്‍ ശിവലിംഗ രൂപത്തില്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്നു. വളരെ സൗമ്യമായ / ധ്യാനത്തില്‍ ഇരിക്കുന്ന ദേവനെ ആണ് ഭക്തജനങ്ങള്‍ക്ക് ഇവിടെ ദര്‍ശിക്കുവാന്‍ സാധിക്കുക.